
തൃപ്പൂണിത്തുറ: ഹോം നഴ്സിംഗ്, പ്ലേസ്മെന്റ്, ലേബർ കോൺട്രാക്ട് തുടങ്ങിയ സേവന മേഖലകളിലെ സ്ഥാപന ഉടമകളുടെ സംഘടനയായ മാൻപവർ സർവീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ദീപക് ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ഡി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ആർ. അജയകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ബേബി, ട്രഷറർ പി.വി. രഞ്ജൻ, പി.പി. ജോസ്, തമ്പി അമ്പലത്തിങ്കൽ, കെ. റഷീദ, ജേക്കബ് തൊഴുപ്പാടൻ, പി. രാജേഷ്, ജോയി കെ. ജോർജ്, അജിത് വിജയൻ, ബിന്ദു രാജൻ, ഇ.ആർ. രമേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |