
കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു. 18 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. https://apps.rccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂൺ 30. വിശദാംശങ്ങൾ wwws.rccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷൻ ഓഫ് കേരള, കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഹാൾ,കോട്ടയം. ഫോൺ: 9495519686, 9447208381.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |