SignIn
Kerala Kaumudi Online
Sunday, 14 June 2026 3.57 AM IST

മഴക്കാലപൂർവ  ശുചീകരണം 

mazha

വൈക്കം : ഉദയനാപുരം പഞ്ചായത്ത് 7-ാം വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ പ്രവർത്തകരുടേയും, തൊഴിലുറപ്പുതൊഴിലാളികളുടേയും നേതൃത്വത്തിൽ നടത്തി. ശുചീകരണ യജ്ഞത്തിൽ വാർഡിലെ മുഴുവൻ തൊഴിലുറപ്പുതൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വാർഡ് മെമ്പർ വി.ബിൻസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് വൈസ് ചെയർപേഴ്‌സൺ മായഅനുരാജ്, സി.ഡി.എസ് മെമ്പർ സുമ, തൊഴിലുറപ്പ് മേറ്റൻമ്മാരായ നിർമ്മല മനോഷ്, ഷീന, എ.ഡി.എസ് മെമ്പർമാരായ സിന്റാമോൾ, സുമ സുനിൽ, വിജി റെജി, എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL