SignIn
Kerala Kaumudi Online
Sunday, 14 June 2026 3.56 AM IST

മാണി ഗ്രൂപ്പ് എൻ.ഡി.എയിൽ വരണം : ഷോൺ ജോർജ്

കോട്ടയം : കേരള കോൺഗ്രസ് (എം) എൻ.ഡി.എ മുന്നണിയിൽ വരണമെന്ന് ബി.ജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. യഥാർത്ഥ കർഷക പാർട്ടിയാണെങ്കിൽ ബി.ജെ.പിയുമായി ചേർന്നു പ്രവർത്തിക്കണം. ഒരു എം.എൽഎ പോലുമില്ലാത്ത പാർട്ടിയെ ഒരു മുന്നണിയ്ക്കും ആവശ്യമില്ലെങ്കിലും ബി.ജെ.പി സ്വാഗതം ചെയ്യുകയാണ്. പാലായിൽ യു.ഡി.എഫിലെ അധികാരത്തർക്കം കാരണം ഭരണം സ്തംഭിച്ചു. ചെയർപേഴ്സണിൽ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. പാലാ ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി കൂടിയിട്ട് ആറുമാസമായി. പകർച്ച വ്യാധികൾ പടരുമ്പോൾ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാതെ ഭരണമുന്നണി ചക്കളത്തി പോരാട്ടം നടത്തുന്നതിനെതിരെ ബി.ജെപി ശക്തമായ സമരം നടത്തുമെന്നും ഷോൺ പറഞ്ഞു. പത്രസമ്മേളനത്തിൽ ബി.ജെപി ജില്ലാ പ്രസിഡന്റും ലിജിൻ ലാലും പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL