SignIn
Kerala Kaumudi Online
Sunday, 14 June 2026 4.00 AM IST

ഫ്ളാഗ് ഓഫ് ചെയ്തു

ptmbi
പട്ടാമ്പി നഗരസഭയുടെ മാലിന്യ ശേഖരണത്തിനായി വാങ്ങിയ വാഹനം ചെയർപേഴ്സൺ ടി. പി.ഷാജി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പട്ടാമ്പി: നഗരസഭയുടെ മാലിന്യ ശേഖരണത്തിനായി കേരള ഖരമാലിന്യ പരിപാലന (കെ.എ.ഡബ്ല്യു.എം.പി) പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വാഹനം നഗരസഭാദ്ധ്യക്ഷൻ ടി.പി.ഷാജി ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നുള്ള അജൈവജൈവ മാലിന്യങ്ങളുടെ ശേഖരണം കൂടുതൽ സമയബന്ധിതമായി പൂർത്തിയാക്കാനും, ദൂരപ്രദേശങ്ങളിലേക്ക് ഉൾപ്പെടെയുള്ള മാലിന്യ നീക്കം സുഗമമാക്കാനും പുതിയ വാഹനം എത്തുതോടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അൻസ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എസ്.അമൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUNICIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL