ചിറ്റൂർ: ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറി, എ.പി.എച്ച്.സി ഹോമിയോപ്പതി, യുനാനി എന്നീ വിഭാഗങ്ങൾ സംയുക്തമായി മഴക്കാല പ്രതിരോധ മെഡിക്കൽ ക്യാമ്പുകൾക്ക് നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബു താഹിർ അദ്ധ്യക്ഷനായി. മെമ്പർമാരായ ദിവ്യ, പി.രഞ്ചിത്ത്, സരിത, രാധിക, എം.സുരേഷ് ബാബു സംസാരിച്ചു. ഡോ:എം.ദിവ്യ മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. ഡോക്ടർമാരായ മിഥുൻ, സുഹൈബ് എന്നിവർ പങ്കെടുത്തു. രക്ത പരിശോധനയും രോഗനിർണയവും നടത്തി. മഴക്കാല പ്രതിരോധ മരുന്നുകളുടെ വിതരണവും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ സമാനമായ ക്യാമ്പുകൾ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുമെന്ന് പ്രസിഡന്റ് വി. ബിനു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |