SignIn
Kerala Kaumudi Online
Sunday, 14 June 2026 4.00 AM IST

വഴിയോരത്തെ 'വയലറ്റ് വസന്തം'

njaval
നഗരത്തിൽ വിൽപ്പനക്കായി വച്ചിരിക്കുന്ന ഞാവൽപ്പഴം

ഒരു കിലോക്ക് 100 രൂപ വില

പാലക്കാട്: മഴയെത്തിയതോടെ ഓർമകളെ തട്ടിയുണർത്തി വിപണിയിൽ ഞാവൽപ്പഴങ്ങളെത്തി. നഗരത്തിലെവിടെയും ഞാവൽപ്പഴ വിൽപ്പന പൊടി പൊടിക്കുകയാണ്. കൃത്രിമ രാസവളങ്ങൾ ചേർക്കാത്ത പ്രകൃതി ദത്ത പഴമായതിനാൽ ഞാവൽപ്പഴം വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ജില്ലയിലേക്ക് ആന്ധ്രയിൽ നിന്നാണ് പ്രധാനമായും ഞാവൽപ്പഴമെത്തുന്നത്. മറ്റു ജില്ലകളിൽ കിലോക്ക് 400 രൂപയാണ് വില. എന്നാൽ ജില്ലയിൽ ഒരു കിലോക്ക് 100 രൂപയാണ് വില. ഏകദേശം 15 കിലോ വരെ ഒരു ദിവസം വിറ്റുപോകുന്നുണ്ടെന്നും അടുത്ത മാസം വരെ സീസൺ തുടരുമെന്നുമാണ് വ്യാപാരികൾ പറയുന്നത്. വിളഞ്ഞു പാകമായി കറുപ്പ് നിറമാകുന്ന പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധയോടെയാണ് വ്യാപാരികൾ ഇവ കൈകാര്യം ചെയ്യുന്നത്. ഇതു കൊണ്ടാണ് ചില്ലറ വിപണിയിൽ ഇതിന്റെ വില എപ്പോഴും ഉയർന്ന നിലയിൽ തുടരുന്നത്. മേയ് അവസാനവാരത്തോടെ പാകമാകുന്ന പഴങ്ങൾ, ജൂണിലെ ആദ്യമഴ പെയ്യുന്നതോടെ പൂർണമായും വിളവെടുപ്പിന് സജ്ജമാകും. സീസൺ ആയതുകൊണ്ടും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുകൊണ്ടും ഇവയ്ക്ക് ആവശ്യക്കാരേറെയാണ്.

ഞാവലിന്റെ ആരോഗ്യ ഗുണങ്ങൾ
ഹൃദയാരോഗ്യം: ഹൃദയാരോഗ്യത്തിന് ഞാവൽപ്പഴത്തിലെ ആന്റി ഓക്സിഡന്റുകൾ നല്ലതാണ്. ഇതിലെ ഡയറ്റെറി ഫൈബർ കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ സഹായിക്കുന്നു. ഞാവലിൽ അടങ്ങിയ പൊട്ടാസ്യം സ്‌ട്രോക്ക് തടയാമ്പും ബിപി കുറയ്ക്കാനും ഹൃദയ പ്രശ്ങ്ങൾ തടയാനുമെല്ലാം ഏറെ നല്ലതാണ്.
പ്രമേഹ നിയന്ത്രണം: ഞാവൽക്കുരു ഉണക്കിപ്പൊടിച്ച് അര ടീസ്പൂൺ രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ ചേർത്ത് കഴിയ്ക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്. മാത്രമല്ല ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഞാവൽക്കുരു മാത്രമല്ല പഴം തന്നെയായി കഴിക്കുന്നതും നല്ലതാണ്.
കുടലിന്റെ ആരോഗ്യം: കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവൽപ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. പൈൽസ് പോലുള്ള രോഗങ്ങൾക്ക് മരുന്നാണ്. മലബന്ധം മാറാനുംദഹനക്കേടിന് പരിഹാരമായും പ്രവർത്തിക്കുന്നു. ഇതിൽ നാരുകൾ അടങ്ങിയതിനാൽ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ്. കലോറി കുറഞ്ഞതിനാൽ തടി കുറയ്ക്കാനും ഏറെ സഹായിക്കുന്നു.
ചർമത്തിന്റെ ആരോഗ്യം: ചർമരോഗ്യത്തിന് മികച്ചതാണ് ഞാവൽപ്പഴം. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിൻ എയുമാണ് ഗുണം നൽകുന്നത്. അയേൺ അടങ്ങിയതിനാൽ ഇത് നിറം വർദ്ധിക്കാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകൾവരകൾ എന്നിവ മാറാൻ ഇതിൽ അടങ്ങിയ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ സഹായിക്കും. ചർമത്തിന്റെ തിളക്കത്തിനും ഞാവൽ നല്ലതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NJAVAL PAZHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL