SignIn
Kerala Kaumudi Online
Sunday, 14 June 2026 3.56 AM IST

ആറ്റിങ്ങലിൽ പാർക്കിംഗ് ദുഃസഹം

ആറ്റിങ്ങൽ: ഗതാഗതക്കുരുക്കിൽ വലഞ്ഞ ആറ്റിങ്ങൽ പട്ടണത്തിൽ പാർക്കിംഗിന് ഇടമില്ലാതെ വാഹന യാത്രക്കാർ ദുരിതത്തിൽ.ഒരു ഡസനിലധികം കോടതികൾ,മിനി സിവിൽ സ്റ്റേഷൻ,കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ,പൊലീസ് സ്റ്റേഷൻ,സബ് ട്രഷറി,വില്ലേജ് ഓഫീസ്,സബ് ജയിൽ,കാർഷിക ബാങ്ക്,ദേശീയ പാത അതോറിട്ടി ഓഫീസ്,​നൂറുകണക്കിന് അഭിഭാഷകരുടെ ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന കച്ചേരി ജംഗ്ഷനിലാണ് പാർക്കിംഗിന് ഇടമില്ലാത്തത്.കുറച്ച് സ്ഥലമുള്ള കോടതി പരിസരത്ത് അഭിഭാഷകരുടെ വാഹനങ്ങൾ കൊണ്ട് നിറയും.ഇത്രയും ഓഫീസുകളിൽ എത്തുന്നവർ എവിടെ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യും എന്നതിന് ബന്ധപ്പെട്ടവർക്ക് ഉത്തരമില്ല.റോഡരികിൽ വാഹനം പാർക്ക് ചെയ്താൽ പൊലീസിന്റെ ഫൈൻ ഉറപ്പാണ്.

തിരിച്ച് പോകാനാവില്ല

ദേശീയപാതയുടെ ഭാഗമായ ഈ മേഖലയിൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെ ആറ് വർഷം മുൻപ് റോഡ് വീതി കൂട്ടി നാലുവരി പാതയാക്കിയതോടെ വഴി വാണിഭവും,​ഓട്ടോ,ടാക്സി സ്റ്റാൻഡുകളും ഇല്ലാതായി.കോടതികളിലും ട്രഷറിയിലും എത്തുന്നവർക്ക് നിശ്ചിത സമയത്തിന് തിരിച്ചു പോകാനുമാകില്ല.

രണ്ടുവരിപ്പാത

ഒന്നായി ചുരുങ്ങി

റോഡ് വികസനം വന്നതോടെ കച്ചേരി ജംഗ്ഷനിലെ ടാക്സി സ്റ്റാൻഡ് ഇല്ലാതായി.സിവിൽ സ്റ്റേഷന് മുന്നിൽ ടാക്സികൾക്ക് പാർക്ക് ചെയ്യാൻ മൗനാനുവാദം നൽകിയതോടെ ഈ മേഖലയിൽ രണ്ടു വരിപ്പാത ഒന്നായി ചുരുങ്ങി.ഓട്ടോറിക്ഷകൾ കൂടി റോഡിൽ ഇട്ടതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. ഓഫീസുകളിലെത്താൻ സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്നുവച്ചാൽ മിക്ക ബസുകളും പാലസ്റോഡുവഴി മാറി ഓടുന്നു. കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേനാലുമുക്ക് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ പാർക്കിംഗ് നിലവിൽ ദുസഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL