തിരുവനന്തപുരം: എം.ഡി.എം.എയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ വീണ്ടും പൊലീസ് പിടിയിലായി. തമ്പാനൂർ അരിസ്‌റ്റോ ജംഗ്ഷനിലെ ഹോട്ടൽമുറിയിൽ നിന്നാണ് ഇത്തവണയും പിടിയിലായത്. ഇയാളിൽ നിന്ന് 0.18 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി തമ്പാനൂർ പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ച് 26ന് ഇയാൾ ഇതേ ഹോട്ടലിൽനിന്ന് എം.ഡി.എം.എയുമായി പിടിയിലായിരുന്നു. അന്ന് 4 ഗ്രാം എം.ഡി.എം.എ കൈവശമുണ്ടായിരുന്നു. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനാണിയാൾ. ബംഗളൂരുവിൽ നിന്നെത്തിക്കുന്ന എം.ഡി.എം.എ ഓൺലൈൻ ആപ്പിലൂടെ ആളെ കണ്ടെത്തി വിൽക്കുന്നതാണ് ഇയാളുടെ രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |