SignIn
Kerala Kaumudi Online
Sunday, 14 June 2026 3.55 AM IST

കഞ്ചാവുമായി പിടിയിലായ പ്രതികൾ റിമാൻഡിൽ

abnav

കൊടകര : സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ റൂറൽ പൊലീസിന്റെ പിടിയിലായി. കൊടകര വഴിയമ്പലം കൈലാസ് വീട്ടിൽ അഭിനവ് (20), കൊടകര വള്ളപ്പാടി തെക്കേടത്ത് വീട്ടിൽ അരുൺ (20) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കൊടകര-ചാലക്കുടി റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. അഭിനവ്, അരുൺ എന്നിവർ കൊടകര പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ച കേസിലെ പ്രതികളാണ്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുംകൂടി ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊടകര പൊലീസ് ഇൻസ്‌പെക്ടർ ജെർലിൻ വി. സ്‌കറിയ, ഗ്രേഡ് എ.എസ്.ഐമാരായ ബിനോയ്, അജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഡെനിൻ, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL