ചാവക്കാട്: ദേശീയപാത 66 ചേറ്റുവയിൽ രൂക്ഷമായ വെള്ളക്കെട്ടും ചെളിയും. വ്യാപാരികളും യാത്രക്കാരും ഇതുമൂലം വലയുകയാണ്. ചേറ്റുവ ചുള്ളിപ്പടി സർവീസ് റോഡിൽ വ്യാപാരസ്ഥാപനങ്ങളും വർക്ക് ഷോപ്പും ഉൾപ്പെടെ വെള്ളക്കെട്ടിലായി. ഇതുമൂലം തൊഴിലെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചേറ്റുവ കടവ് സർവീസ് റോഡ് ടാർ ചെയ്യാത്തതിനാൽ അവിടെ ചെളി കെട്ടിക്കിടക്കുകയാണ്. കാൽനട സവാരി പോലും ദുഷ്ടകരമായിരിക്കയാണ്. ദേശീയപാതയോരത്തെ കാന അശാസ്ത്രീയമായി നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് ഒരു പരിധിവരെ കാരണം. ദേശീയപാത സർവീസ് റോഡിന് സമീപമുള്ള കാനകളിൽ മണലും സിമന്റ് അവശിഷ്ട്ടങ്ങളും അടിഞ്ഞുകൂടികിടക്കുകയാണ്. കാനയ്ക്ക് മുകളിൽ അടഞ്ഞുകിടക്കുന്ന ഭാഗങ്ങൾ അടിയന്തരമായി തുറന്നു പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദേശീയപാത കരാർ കമ്പനി അടിയന്തരമായി സ്വീകരിക്കണമെന്നും ദേശീയപാതയിലൂടെയും സർവീസ് റോഡുകളിലൂടെയും ഭയമില്ലാതെയും അപകടമില്ലാതെയും സഞ്ചരിക്കുവാനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ഒരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇവിടെ വഴുതി വീണ് അപകടത്തിൽപെട്ടു. കാനയ്ക്ക് മുകളിൽ അടഞ്ഞുകിടക്കുന്ന ഭാഗങ്ങൾ അടിയന്തരമായി തുറന്നു പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കണം. മഴ കനക്കും മുമ്പ് വേണ്ട പരിഹാരം കാണണം.
-ലത്തീഫ് കെട്ടുമ്മൽ
(സാമൂഹിക പ്രവർത്തകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |