
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസ് വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പനയ്ക്കായുള്ള കരട് രേഖകൾ ഇന്നലെ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു. റിലയൻസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, 13,000 മുതൽ 18,000 കോടി ഡോളർവരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് വിപണിയിൽ എത്തുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെതന്നെ ഏറ്റവുംവലിയ ഐ.പി.ഒയാകും.
'ജിയോ പ്ലാറ്റ്ഫോംസിന്റെ ബോർഡ് ഇന്നലെ ഐ.പി.ഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസിന്' അംഗീകാരം നൽകി.
ജിയോ പ്ലാറ്റ്ഫോംസിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപ്പിറ്റലിന്റെ 66.43 ശതമാനം ഓഹരികളും റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനം ഓഹരികളിൽ 17.71 ശതമാനം ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിൾ എന്നിവരുടെ പക്കലാണ്. 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയിൽ ഇറക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |