കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സ്വകാര്യ നിക്ഷേപങ്ങളിലൂടെ വളർച്ചയിലേക്ക് നയിക്കാൻ ബഡ്‌ജറ്റ് പുതിയ വഴിതുറക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധനും ജിയോജിത് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമായ ഡോ. വി.കെ. വിജയകുമാർ പറഞ്ഞു. യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ബഡ്‌ജറ്റിന്റെ പ്രധാന സവിശേഷത. വ്യവസായങ്ങൾക്കായി എളുപ്പത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ലക്ഷ്യമിടുന്ന 'ഭൂപരിഷ്‌കരണം 2.0' ധീരവും ഏറെ നാളായി കാത്തിരുന്നതുമായ പ്രഖ്യാപനമാണ്. പദ്ധതികൾക്കായി കൂടുതൽ വരുമാനം എങ്ങനെ കണ്ടെത്തുമെന്ന കൃത്യമായ വിവരങ്ങൾ ബഡ്‌ജറ്റ് പ്രസംഗത്തിൽ ലഭ്യമല്ലെന്നും ഡോ. വി.കെ. വിജയകുമാർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |