SignIn
Kerala Kaumudi Online
Saturday, 20 June 2026 4.07 AM IST

ഹോർമുസ് എളുപ്പത്തിൽ കടക്കാനാവില്ല,​ നിർദ്ദേശങ്ങൾ പുറത്തിറക്കി ഇറാൻ

hormuz

ന്യൂഡൽഹി : സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് നിർദ്ദേശങ്ങൾ പുറത്തിറക്കി ഇറാൻ. കപ്പലുകൾ കടന്നു പോകാൻ അപേക്ഷ നൽകണം എന്ന് ഇറാൻ ഹോ‌ർമുസ് അതോറിട്ടി അറിയിച്ചു. 48 മണിക്കൂർ മുമ്പ് റൂട്ട് ഉൾപ്പെടെ വിവരങ്ങൾ നൽകണം. മൈനുകളും കൂട്ടിയിടി സാദ്ധ്യതയും കണക്കിലെടുത്താണ് നിയന്ത്രണമെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ പ്രകോപനത്തിന് പിന്നിൽ ഇസ്രയേൽ മന്ത്രി ഇതാമീർ ബെൻഗഫീറിന്റെ ,​ ലെബനൻ ചുട്ടെരിക്കണം എന്ന പ്രസ്താവനയാണെന്നും ഇസ്രയേൽ സ്ഥിരമായ യുദ്ധമാണ് കാംക്ഷിക്കുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം ഇറാൻ പൂർണമായും തകർന്നടിഞ്ഞെന്നും യു.എസിൽ നിന്ന് അവർക്ക് പണമൊന്നും ലഭിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം ഇറാന്റെ സൈനിക ശേഷിയെ പാടെ തകർത്തുവെന്നും അവരുടെ സൈനിക സംവിധാനങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, IRAN, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360