SignIn
Kerala Kaumudi Online
Friday, 19 June 2026 10.28 PM IST

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു,​ ഈ മാസം രോഗം ബാധിച്ചത് 120 പേർക്ക്

READ ENGLISH VERSION
shigella

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 3,​ തിരുവനന്തപുരം,​ തൃശൂർ,​ മലപ്പുറം 2 വീതം,​ പാലക്കാട് 1 എന്നിവിടങ്ങളിലാണ് ഇന്ന് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 120 രോഗബാധയും 5 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 196 പേർക്കാണ് ഷിംല്ലെ സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

അതേസമയം നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. നിപ ബാധിച്ച ഫറോക്ക് സ്വദേശിയായ രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA, SHIGELLA INFECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA