
കൊച്ചി: പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസും കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ അടക്കം
കടുത്ത നടപടികൾ തടയാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുംവരെ രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികളിൽ നിന്ന് സംരക്ഷണം നൽകണമെന്നാണ് ഹർജിക്കാരായ സി.എം.ആർ.എൽ ആവശ്യപ്പെട്ടത്.
അന്വേഷണം തുടരാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയതിനെ തുടർന്ന് തിരുവനന്തപുരത്ത് പിണറായിയുടെ വാടകവീട്ടിലെത്തി ഇ.ഡി.സംഘം വീണയെ ചോദ്യം ചെയ്തിരുന്നു. അതിനൊപ്പം, സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും റെയ്ഡ് ചെയ്തിരുന്നു.
ഇ.ഡിക്ക് ലഭിക്കുന്ന വിവരങ്ങൾ സെക്‌ഷൻ 66(2) പ്രകാരം ബന്ധപ്പെട്ട പൊലീസിന് കൈമാറിയാൽ മതിയാകും. കേസ് എടുക്കാത്തത് ഇ.ഡി.യുടെ നടപടികളെ ബാധിക്കില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടന്നോ എന്നാണ് ഇ.ഡി. പരിശോധിക്കുന്നത്.നേരത്തേ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിന് ഇ.ഡി. കത്തു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട ഓഫീസ് രേഖ മാത്രമാണ് ഇ.ഡിയുടെ ഇ.സി.ഐ.ആർ. പൊലീസിന്റെ എഫ്.ഐ.ആറിന് തുല്യമായ നിയമസാധുത ഇതിനില്ല. അതിനാൽ ഇ.സി.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം നിലനിൽക്കില്ല.
കേസില്ലെന്ന് വാദം
സി.എം.ആർ.എൽ: ഏതെങ്കിലും ഏജൻസി കേസെടുക്കാത്ത സാഹചര്യത്തിൽ ഇ.ഡിക്ക് അന്വേഷണം തുടങ്ങാൻ കഴിയില്ല. ആദായ നികുതി വകുപ്പ് പിഴ വാങ്ങി തീർപ്പാക്കിയ കേസ് വീണ്ടും തുറക്കാനാകില്ല.
കേന്ദസർക്കാർ/ഇ.ഡി: ആദായ നികുതി ഒത്തുതീർപ്പിന്റെ സംരക്ഷണം കള്ളപ്പണക്കേസിന് ബാധകമല്ല. സമൻസ് അയയ്‌ക്കാൻ എഫ്.ഐ.ആർ വേണമെന്നില്ല. മാത്രമല്ല, എസ്.എഫ്.ഐ.ഒയുടെ കേസ് നിലവിലുള്ളതാണ്.
മാസപ്പടി കേസ്
സി.എം.ആർ.എല്ലിന്റെ 2013-18 കാലയളവിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും (എസ്.എഫ്.ഐ.ഒ) അന്വേഷണം. വീണയുടെ സ്ഥാപനത്തിന് നൽകാത്ത സോഫ്ട്‌വെയർ സേവനത്തിന്റെ പേരിലും വായ്പയായും അനധികൃതമായി പണം കൈമാറിയെന്ന ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടാണ് കേസിനാധാരം. എക്സാലോജിക്കിന് ആകെ 2.78 കോടി രൂപ അനധികൃതമായി കൈമാറിയെന്നാണ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |