SignIn
Kerala Kaumudi Online
Saturday, 20 June 2026 2.43 AM IST

വയോജനങ്ങൾക്ക് സിൽവർ ഇക്കോണമി കെയർ ഗിവർ

b

തിരുവനന്തപുരം:രാജ്യത്താദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തുടങ്ങിയ കേരളത്തിൽ അതിന്റെ ഭാഗമായി സിൽവർ ഇക്കോണമിയും കെയർഗിവർപദ്ധതിയും തുടങ്ങുമെന്ന് ബഡ്ജറ്റിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു

വയോജനങ്ങൾക്ക് വരുമാനമുണ്ടാക്കാനുള്ള സംരംഭങ്ങൾ,സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പദ്ധതികൾ,വയോജനങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ എന്നിവയാണ് സിൽവർ ഇക്കോണമിയിൽ വരുന്നത്. വയോജന സേവനകേന്ദ്രങ്ങൾ നാട്ടിൽ ഉയരും. റിട്ടയർമെന്റ് ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വാർദ്ധക്യകാല ആരോഗ്യ പരിപാലനത്തിനായുള്ള പുതിയ കണ്ടുപിടത്തങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾ വരും. 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കെയർ ഗിവർ പദ്ധതി പ്രകാരം വിട്ടുമാറാത്ത രോഗങ്ങളും വൈകല്യങ്ങളും ഉള്ളവരെ ശുശ്രൂഷിക്കാനുള്ള ആറുമാസത്തെ പരിശീലന കോഴ്സുകൾ നടത്തും. ഇതിനുള്ള കേന്ദ്രങ്ങൾ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലും ആരംഭിക്കും. വയോജന പാർക്കുകളും പകൽവീടുകളും ഫിറ്റ്നസ് സെന്ററുകളും സ്ഥാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA