
തിരുവനന്തപുരം: ജീവനക്കാരേയും അദ്ധ്യാപകരേയും വിശ്വാസ്യത്തിലെടുത്ത ബഡ്‌ജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡി.എയും ഡി.ആറും മുടക്കില്ലെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആശങ്ക പരിഹരിച്ച് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പരിഷ്‌കരിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |