
തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയ്‌ക്ക് ആശ്വാസവും ജീവനക്കാർക്ക് ഏറെ പ്രതീക്ഷയും നൽകുന്നതാണ് ബഡ്ജറ്റെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ. ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും മുടക്കമില്ലാതെ നൽകുമെന്ന വാഗ്ദാനം സന്തോഷകരമാണ്. കുടിശികയുള്ള രണ്ട് ശതമാനം ക്ഷാമബത്ത ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഉടൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ. ബഡ്ജറ്റിൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകിയത് സ്വാഗതാർഹമാണെന്ന് പ്രസിഡന്റ്
എ.പി.സുനിലും ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കറും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |