
തിരുവനന്തപുരം: സംസ്ഥാനത്തെ സമഗ്രവികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ വി.ഡി. സതീശൻ സർക്കാരിന് സാധിക്കട്ടെയെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തുന്നതിനുമുമ്പേ വികസനം സംബന്ധിച്ച് വി.ഡി. സതീശന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ലോക നിലവാരത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസം ഒരുക്കുമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിവിധ രാജ്യങ്ങൾ സന്ദർശിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ജെ.കെ.മേനോൻ പറഞ്ഞു. മന്ത്രിമാരായ രമേശ് ചെന്നിത്തല,കുഞ്ഞാലിക്കുട്ടി,സണ്ണി ജോസഫ് എന്നിവരുമായും ജെ.കെ.മേനോൻ കൂടിക്കാഴ്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |