SignIn
Kerala Kaumudi Online
Sunday, 14 June 2026 3.52 AM IST

ട്രാൻ.ശമ്പളവും പെൻഷനും മുടങ്ങില്ല: മന്ത്രി സി.പി.ജോൺ

1

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്തെപ്പോലെ കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യം യു.ഡി.എഫ് കാലത്ത് ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. കോൺഗ്രസ് അനുകൂല പെൻഷൻ സംഘടനയായ ട്രാൻസ്‌പോർട്ട് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാരുടെ വിഷയങ്ങളിൽ സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്നും പറഞ്ഞു. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എം.ആർ.ബൈജു, സുധീർഷാ പാലോട്, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.രാജേന്ദ്രൻ, കെ.എസ്.ടി.ഡബ്ല്യു വർക്കിംഗ് പ്രസിഡന്റ് ഡി.അജയകുമാർ, എ.മോഹനൻ, എ.വി.ഫ്രാൻസിസ്, വസുന്ധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. ഇടത് സർക്കാർ നിഷേധിച്ച പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, പരിഷ്‌കരിച്ച പെൻഷൻ ഒന്നാം തീയതികളിൽ വിതരണം ചെയ്യുക, പെൻഷൻ നൽകാനുള്ള ബാദ്ധ്യത സർക്കാരിനെന്ന ഹൈക്കോടതി വിധിക്കെതിരെ ഇടത് സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള പ്രമേയം സമ്മേളനം അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA