SignIn
Kerala Kaumudi Online
Sunday, 14 June 2026 4.48 AM IST

സലിംകുമാറിന്റെ വീട് സന്ദർശിച്ച് പിണറായിയും ചെന്നിത്തലയും

pinarayi-vijayan

പറവൂർ: അന്തരിച്ച നടൻ സലിംകുമാറിന്റെ വീട്ടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സന്ദർശനം നടത്തി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പിണറായി എത്തിയത്. വൈകിട്ട് ആറിനായിരുന്നു ചെന്നിത്തലയുടെ സന്ദർശനം. സലിംകുമാറിന്റെ ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരെ ഇരുനേതാക്കളും ആശ്വസിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ്മ, ജില്ലാ കമ്മിറ്റിയംഗം പി.എസ്. ഷൈല, ഏരിയ സെക്രട്ടറി ടി.വി. നിഥിൻ എന്നിവർ പിണറായിക്കൊപ്പമുണ്ടായിരുന്നു. ചെന്നിത്തലയ്‌ക്കൊപ്പം അൻവർ സാദത്ത് എം.എൽ.എ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ഡി.സി.സി സെക്രട്ടറി എം.ജെ. രാജു, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് തുടങ്ങിയവരുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA