
തിരുവനന്തപുരം:വിദേശ വിദ്യാർത്ഥികൾക്ക് കേരളത്തിൽ വന്ന് പഠിക്കാൻ 'സെമസ്റ്റർ ഇൻ കേരള' പദ്ധതി പുനരാരംഭിക്കുമെന്നും അതിലൂടെ അക്കാഡമിക് ടൂറിസം ശക്തിപ്പെടുത്തുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനം.അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി ഉപയോഗപ്പെടുത്താൻ 'ഫ്യൂച്ചർ റെഡിനസ് ടിക്ക് ടാങ്ക് ' രൂപീകരിക്കും.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്താൻ 'ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ' 25കോടി ചെലവിൽ സ്ഥാപിക്കും.
തൊഴിൽ സാഹചര്യത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കും,നൈപുണ്യ വികസനം നടപ്പാക്കും.സംസ്ഥാനത്തെ സർവകലാശാലകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ നടപ്പാക്കും.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ലോകത്തിന് പരിചയപ്പെടുത്താൻ എഡ്യൂക്കേഷൻ ഫെയറുകൾ സംഘടിപ്പിക്കും.ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ വൈവിദ്ധ്യത്തിന് പരിഗണന നൽകും.നൂറോളം രാജ്യങ്ങളിലെ വിദ്യാർത്ഥികളുള്ള ഹാർവാഡാണ് മാതൃക.ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിഡ്‌ജ് പ്രോഗ്രാമുകൾ ആരംഭിക്കും.
അക്കാഡമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാഡമിക് ഡിൻഡിക്കേറ്റ് രൂപീകരിക്കും.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളിൽ ഓംബുഡ്സ്മാൻ സംവിധാനം.സാങ്കേതിക വിദ്യാഭ്യാസത്തിന് 232.11 കോടി വകയിരുത്തി.ജവർലാൽ നെഹ്റു സയന്റിഫിക് സിറ്റിക്ക് 10 കോടി വകയിരുത്തി.
സ്കൂളുകളിൽ ആർത്തവ ശുചിത്വ സംരംഭം
പെൺകുട്ടികളിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കാനും ഉറപ്പാക്കാനും 'ആർത്തവ ശുചിത്വ സംരംഭം' നടപ്പാക്കും.എല്ലാ പെൺകുട്ടികൾക്കും സാനിട്ടറി നാപ്കിനുകൾ ഉറപ്പാക്കും.നാപ്കിനുകളുടെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണത്തിന് സൗകര്യമൊരുക്കും.സ്കൂൾ ടോയ്‌ലറ്റുകൾ വൃത്തിയുള്ളതാക്കും.പെൺകുട്ടി സൗഹൃദ ക്യാമ്പസുകൾ സജ്ജമാക്കും.സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാഡമിക് നിലവാരവും മെച്ചപ്പെടുത്താൻ 1032.28കോടി വകയിരുത്തി.കായിക വിനോദം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |