SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

അത്യാഹിത ചികിത്സയ്ക്ക് 'ഗോൾഡൻ അവർ പ്രോജക്ട്' #ആരോഗ്യ മേഖലയ്ക്ക് 2076.02 കോടി

READ ENGLISH VERSION
k

തിരുവനന്തപുരം: അത്യാഹിത- ട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനകം ലഭ്യമാക്കാൻ 'ഗോൾഡൻ അവർ പ്രോജക്ട്' നടപ്പാക്കും. ഇതിനായി ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കും. ഡിജിറ്റലൈസ് ഡ് സംവിധാനം സജ്ജമാക്കും.

പകർച്ച വ്യാധികൾ നേരിടാൻ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തും. ചികിത്സാ ചെലവ് കുറയ്ക്കാൻ സർക്കാർ ഇടപെടും. ആരോഗ്യ മേഖലയ്ക്ക് 2076.02 കോടി വകയിരുത്തി.

കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ കേന്ദ്രമാക്കാൻ 'റീച്ച് കേരള' പദ്ധതി നടപ്പാക്കും. വിദ്യാർത്ഥികൾക്ക് ആരോഗ്യ, ശുചിത്വ, ജീവിതശൈലി അവബോധം നൽകാൻ ' സ്കൂൾ ഹെൽത്ത് ബ്രിഗേഡ് ' രൂപീകരിക്കും. 40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധനയ്ക്ക് ധനസഹായം നൽകും. സർക്കാർ ആശുപത്രികളുടെ നടത്തിപ്പിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കും. മരുന്ന് സംഭരണം കാര്യക്ഷമമാക്കും. കാരുണ്യ ആരോഗ്യ പദ്ധതിയിലെ കുടിശിക തീർക്കും. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് 'ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകൾ' ആരംഭിക്കും. തീരദേശത്തെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് 'കോസ്റ്റൽ കെയർ യൂണിറ്റുകൾ'. കാൻസർ പ്രതിരോധത്തിന് പദ്ധതികൾ ആവിഷ്കരിക്കും. ലാബ് ടെസ്റ്റിംഗ് കുറവുള്ള ഗ്രാമീണ മേഖലകളിൽ മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ. ആദ്യഘട്ടമായി രണ്ടുകോടി വീതം ചെലവിൽ 10 ലാബുകൾ. എസ്.എം.എ രോഗികൾക്ക് മരുന്ന് ലഭ്യമാക്കും.

ര​ണ്ടു​ ​ല​ക്ഷം​വ​രെ​ ​നി​കു​തി
കു​ടി​ശി​ക​ ​എ​ഴു​തി​ത്ത​ള്ളും
നി​കു​തി​ ​കു​ടി​ശി​ക​യു​ള്ള​വ​ർ​ക്കും​ ​ബ​ഡ്ജ​റ്രി​ൽ​ ​ആ​ശ്വാ​സം.​ 2018​വ​രെ​ ​വാ​റ്റ്,​ ​ജ​ന​റ​ൽ​ ​ടാ​ക്സ് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​ര​ണ്ടു​ ​ല​ക്ഷം​ ​രൂ​പ​വ​രെ​യു​ള്ള​ ​കു​ടി​ശി​ക​ ​പി​ഴ​യും​ ​പ​ലി​ശ​യും​ ​സ​ഹി​തം​ ​എ​ഴു​തി​ത്ത​ള്ളും.​ ​ഇ​തി​നാ​യി​ ​അ​ടു​ത്ത​വ​ർ​ഷം​ ​മാ​ർ​ച്ച് 31​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​മ​ദ്യ​വി​ല്പ​ന​ ​നി​കു​തി​ക്ക് ​ഇ​ത് ​ബാ​ധ​ക​മ​ല്ല.​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ഫ്ള​ഡ് ​സെ​സ് ​കു​ടി​ശി​ക​ ​പി​ഴ​യും​ ​പ​ലി​ശ​യു​മി​ല്ലാ​തെ​ ​തീ​ർ​പ്പാ​ക്കാ​ൻ​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​പ​ദ്ധ​തി.​ ​ഇ​തി​നാ​യും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ർ​ച്ച് 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

വീ​ര്യം​ ​കു​റ​ഞ്ഞ
മ​ദ്യ​ത്തി​ന് ​നി​കു​തി
ബി​യ​റും​ ​വൈ​നു​മൊ​ഴി​കെ​ ​വീ​ര്യം​ ​കു​റ​ഞ്ഞ​ ​മ​ദ്യ​ത്തി​ന്റെ​ ​നി​കു​തി​ ​നി​ശ്ച​യി​ച്ചു.​ ​പ​ത്ത് ​ശ​ത​മാ​നം​ ​വ​രെ​ ​വീ​ര്യ​മു​ള്ള​ ​മ​ദ്യ​ത്തി​ന് 120​%​മാ​ണ് ​നി​കു​തി.​ 10​ ​മു​ത​ൽ​ 20​%​വ​രെ​യു​ള്ള​തി​ന് 175​%.​ ​ബി​യ​റി​ന് 130​%​ഉം,​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​മ​ദ്യ​ത്തി​ന് 251​%​വു​മാ​ണ് ​നി​കു​തി.

അ​ണ്ട​ർ​വാ​ല്യു​വേ​ഷ​ന്
ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്കൽ
മു​ദ്ര​വി​ല​ ​കു​റ​ച്ച് ​ര​ജി​സ്റ്റ​ർ​ ​ന​ട​ത്തി​യ​ ​ആ​ധാ​ര​ങ്ങ​ളി​ൽ​ ​അ​ണ്ട​ർ​വാ​ല്യു​വേ​ഷ​ൻ​ ​കേ​സെ​ടു​ത്തി​ട്ടു​ള്ള​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ 1986​മു​ത​ൽ​ 2023​വ​രെ​യു​ള്ള​ ​ആ​ധാ​ര​ ​ന​ട​ത്തി​പ്പു​ക​ൾ​ക്കാ​ണി​ത് ​ബാ​ധ​കം.​ ​തീ​ർ​പ്പാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​ ​അ​ത് ​ഭൂ​മി​യു​ടെ​മേ​ൽ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യാ​യി​ ​ക​ണ​ക്കാ​ക്കും.​ ​ആ​കെ​ 1,46,355​ ​കേ​സു​ക​ളി​ലാ​യി​ 703​ ​കോ​ടി​യാ​ണ് ​സ​ർ​ക്കാ​രി​ന് ​കി​ട്ടാ​നു​ള്ള​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA