SignIn
Kerala Kaumudi Online
Saturday, 20 June 2026 3.37 AM IST

പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തും

d

തിരുവനന്തപുരം:ഗ്രാമീണ മേഖലയിലെ സ്ത്രീതൊഴിലാളികൾ കൂടുതലായുള്ള കശുഅണ്ടി,കയർ,കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും.ഇവർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാൻ വേതനസഹായം (ഇൻകം സപ്പോർട്ട് സ്കീം) നൽകും.കയർമേഖലയ്ക്ക് 107.64 കോടിയും കശുഅണ്ടി മേഖലയ്ക്ക് 56 കോടിയും വകയിരുത്തി.കയർ കയറുത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് വിപണിവികസന സഹായമായി 10 കോടി വകയിരുത്തി,കശുഅണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു.പൂട്ടിക്കിടക്കുന്ന ഫാക്ടറികൾക്ക് ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ തീർപ്പാക്കൽ,കൈത്തറി,കരകൗശല വ്യവസായ ഉത്പന്നങ്ങൾ ആഗോളതലത്തിൽ വിൽക്കാൻ ഡിജിറ്റൽ പ്ളാറ്റ് ഫോം,മൺപാത്ര തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ,കയർ ഉത്പന്നങ്ങളുടെ വിദേശ കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ സഹായം എന്നിവ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA