SignIn
Kerala Kaumudi Online
Saturday, 20 June 2026 3.39 AM IST

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത,​ മലബാറിൽ സ്റ്റേഡിയം;​ ഒളിമ്പിക്സ് ലക്ഷ്യമിട്ട് മിഷൻ 2036

READ ENGLISH VERSION
mission-2036

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാനത്തെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുമെന്നും കായിക താരങ്ങളെ വാർത്തെടുക്കാൻ 'മിഷൻ 2036' നടപ്പാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കേരളത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയം നിർമിക്കും. ഇതിനായി 50 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. കൂടാതെ,​ കായിക-യുവജന മേഖലയ്ക്കായി 173.77 കോടി രൂപ നൽകുമെന്നും പ്രഖ്യാപിച്ചു.

കോളേജ് ക്യാംപസുകളിലെ കളിസ്ഥലങ്ങൾ പൂർണമായും ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. 2036ലെ ഒളിംപിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 2036' നടപ്പിലാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISSION 2036, KERALA BUDGET 2026, INTERNATIONAL FOOTBALL STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA