
തിരുവനന്തപുരം: ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കാൻ ഒരു കോടിരൂപ ബഡ്ജറ്റിൽ വകയിരുത്തി. ശിവഗിരി മഠവും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്.
ധർമ്മസംഘം ട്രസ്റ്റിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന ശിവഗിരി തീർത്ഥാടന പ്ളാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിന് അഞ്ച് കോടി വകയിരുത്തി. മഠത്തിന്റെ ചരിത്ര പ്രാധാന്യവും സാമൂഹ്യപ്രതിബദ്ധതയും പരിഗണിച്ചാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റിൽ പരിഗണന അഭ്യർത്ഥിച്ച് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 45 കോടിയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 2011ലെ ഉമ്മൻചാണ്ടി സർക്കാരും പിന്നീട് പിണറായി സർക്കാരും രണ്ട് ഘട്ടങ്ങളിലായി 25 കോടി അനുവദിച്ചിരുന്നു.
ആർ.ശങ്കർ സ്മാരകത്തിന് ഒരു കോടി
കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രിയും എസ്.എൻ.ഡി.പിയോഗം മുൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന് പട്ടത്ത് സ്മാരകമന്ദിരം നിർമ്മിക്കാൻ ആർ.ശങ്കർ ഫൗണ്ടേഷന് ഒരു കോടി രൂപ വകയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |