SignIn
Kerala Kaumudi Online
Saturday, 20 June 2026 2.43 AM IST

പാൽ ഉത്പാദനം ഒരുകോടി ലിറ്ററായി ഉയർത്തും

cow

തിരുവനന്തപുരം: അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നതെങ്കിലും 86 ലക്ഷം ലിറ്റർ പാലിന്റെ ആവശ്യകതയുണ്ട്. അധികമായുള്ളവ പാൽ മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റും. ക്ഷീര മേഖലയുടെ വികസനത്തിന് 102.88 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. ക്ഷീര സഹകരണ സംഘങ്ങൾക്ക് 21 കോടി,​ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണ നിലവാരം ഉറപ്പുവരുത്തുന്ന ലാബോറട്ടറികളുടെ പ്രവർത്തനത്തിന് 7 കോടി,​ വാണിജ്യ ക്ഷീര വികസനം,​മിൽക്ക് ഷെഡ് വികസനം എന്നിവയ്ക്ക് 36.37 കോടി,​ കാലിത്തീറ്റ സബ്‌സിഡി 7 കോടി രൂപ,​ തീറ്റപ്പുല്ലുകളുടെ ഉത്പാദനവും സംരക്ഷണവും 8.5 കോടി എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ഷീര കർഷകരുടെ സാമൂഹിക സാമ്പത്തിക സുരക്ഷയ്ക്കായി ക്ഷീര സാന്ത്വനം പദ്ധതി നടപ്പാക്കും. ഡയറി സംഘങ്ങളിലെ അക്കൗണ്ടിംഗ് സംവിധാനം ഏകീകൃതവും സുതാര്യവുമാക്കുന്നതിന് യൂണിഫൈഡ് അക്കൗണ്ടിംഗ് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കും. നെട്ടുകാൽത്തേരിയിൽ പുതിയ തീറ്റപ്പുൽ ഫാം മാതൃക ക്ഷീര യൂണിറ്റ് എന്നിവയും സ്ഥാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA