SignIn
Kerala Kaumudi Online
Saturday, 20 June 2026 2.43 AM IST

മിഷൻ സമുദ്ര:കടൽ വഴി നാടാകെ വികസനം

s

തിരുവനന്തപുരം: ടൂറിസം, ഐ.ടി.വ്യവസായങ്ങളിൽ നിന്ന് ചുവടുമാറ്റി വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തിന്റെ സാധ്യതകൾ കേരളത്തിലെ 600 കിലോമീറ്റർ തീരത്തും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വമ്പൻപദ്ധതിയാണ് ബഡ്ജറ്റിൽ ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച മിഷൻ സമുദ്ര. പദ്ധതി തുടങ്ങുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ സുപ്രധാന പോർട്ട് സിറ്റിയായി മാറും.400കോടിരൂപയാണ് ബഡ്ജറ്റിൽ നീക്കിവെച്ചത്.

റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാത, നിർമ്മാണ മേഖലകൾ, ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം കോർത്തിണക്കി ഒരു മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുമെന്നതാണ് സവിശേഷത.

എല്ലാ തുറമുഖങ്ങളിലും

വികസന പദ്ധതികൾ


# വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണമേഖലകൾ, സ്റ്റഫിങ് സെന്ററുകൾ,ഡ്രൈ പോർട്ട് .
# ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും

#ബാലരാമപുരം- വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ്ങ് റോഡ് തുടങ്ങിയ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കും.
# മദർഷിപ്പ് നിർമ്മാണം, അവരുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി ഡെഡിക്കേറ്റഡ് കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും.

#ഇവിടങ്ങളിലെ തൊഴിലവസരങ്ങളിൽ തീരപ്രദേശത്തെ സാധാരണക്കാർക്ക് സംവരണം ലഭിക്കും.
#നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ കോവളം,കൊല്ലം, അഴീക്കൽ,ബേപ്പൂർ എന്നിവ വികസിക്കും.

#ചരക്ക് ഗതാഗതത്തിനും മറ്റ് തുറമുഖ അടിസ്ഥാന വ്യവസായങ്ങൾക്കും ലോജസ്റ്റിക് കപ്പൽ അനുബന്ധപ്രവർത്തനങ്ങൾക്ക് മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ ഭൂമി, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ എന്നിവ പ്രയോജനപ്പെടുത്തി സ്വകാര്യ നിക്ഷേപങ്ങളുണ്ടാകും.

#മാരിടൈം ടൂറിസം,ലോജസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവയ്ക്ക് വഴി തുറക്കും.

# കേരളത്തിന് സവിശേഷമായി വികസനോൻമുഖ മാരിടൈം പോളിസി വരും.
#ജലഗതാഗത സംവിധാനവും വാട്ടർടൂറിസവും വികസിപ്പിക്കും.

മി​ക്ക​ ​മേ​ഖ​ല​യി​ലും​ ​പു​തി​യ​ന​യം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​നി​ക്ഷേ​പ​ക​ർ​ക്കും​ ​ഭൂ​മി​ ​ല​ഭ്യ​മാ​ക്കാ​നു​ള്ളര​ണ്ടാം​ ​ഭൂ​പ​രി​ഷ്ക​ര​ണ​ത്തി​നു​ ​പു​റ​മേ,​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ന്നി​ ​ബ​ഡ്ജ​റ്റി​ൽ​ ​നി​ര​വ​ധി​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​യ​മ​ഭേ​ദ​ഗ​തി​യും​ ​ന​യ​രൂ​പീ​ക​ര​ണ​വും​ ​ഉ​ൾ​പ്പെ​ട്ടു.
ദേ​ശീ​യ,​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും​ ​ലോ​കോ​ത്ത​ര​ ​പാ​ര​മ്പ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്തും.
ലോ​കോ​ത്ത​ര​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​ഇ​ൻ​വെ​സ്റ്റ്മെ​ന്റ് ​സോ​ണി​നാ​യും​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ഉ​ണ്ടാ​വും.​ ​നി​ക്ഷേ​പ​ക​രെ​ ​ആ​ക​ർ​ഷി​ക്കാ​നു​ള്ള​ ​ഇ​ൻ​വെ​സ്റ്റ് ​കേ​ര​ളം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​ഭൂ​മി​യും​ ​നി​യ​മ​പ​ര​മാ​യ​ ​അ​നു​മ​തി​ക​ളും​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ഇ​ൻ​വെ​സ്റ്റ് ​കേ​ര​ളം​ ​സെ​ൽ​ ​രൂ​പീ​ക​രി​ക്കും.
തോ​ട്ടം​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​സ്ഥ​ലം​ ​ടൂ​റി​സ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​രും.
മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​ബ​ഹു​വി​ള​ ​കൃ​ഷി​ക്കാ​യി​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്തും.​ ​ഏ​ലം​ ​പ​ട്ട​യ​ ​ഭൂ​മി​യി​ൽ​ ​നി​ർ​മ്മാ​ണം​ ​പാ​ടി​ല്ലെ​ന്ന​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പു​നഃ​പ​രി​ശോ​ധി​ക്കും.​ ​പ​ട്ട​യ​ഭൂ​മി​യി​ലെ​ ​നി​ർ​മ്മാ​ണ​ങ്ങ​ൾ​ ​ഉ​പാ​ധി​ര​ഹി​ത​മാ​യി​ ​ക്ര​മ​വ​ത്ക​രി​ക്കും.​ ​സു​ര​ക്ഷി​ത​മാ​യ​ ​ഡ്രൈ​വിം​ഗ് ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​ട്രാ​ഫി​ക് ​നി​യ​മ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​ക്കും.​ ​കാ​ൽ​ന​ട​ ​യാ​ത്ര​ക്കാ​ർ​ക്ക് ​സു​ര​ക്ഷി​ത​ത്വം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ​ട്രാ​ഫി​ക് ​ന​യം​ ​രൂ​പീ​ക​രി​ക്കും.​ ​ടൂ​റി​സ​ത്തെ​ ​വ്യ​വ​സാ​യ​മാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​നും​ ​ന​ട​പ​ടി​ക​ളു​ണ്ടാ​വും.
പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യ​ ​തു​ക​ ​കൃ​ത്യ​മാ​യി​ ​വി​നി​യോ​ഗി​ക്കു​ന്നെ​ന്നും​ ​പ​ദ്ധ​തി​ക​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ന​ട​പ്പാ​ക്കു​ന്നെ​ന്നും​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​നി​യ​മം​ ​കൊ​ണ്ടു​വ​രും.​ ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ലി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ 2017​ലെ​ ​ച​ര​ക്കു​ ​സേ​വ​ന​ ​നി​കു​തി​ ​നി​യ​മ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​രു​മെ​ന്നും​ ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​ൻ​കി​ട​ ​ബാ​റ്റ​റി​ ​സ്‌​റ്റോ​റേ​ജ്;
എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​'​ബെ​സ്'

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ക​ൽ​ ​സു​ല​ഭ​മായ സോ​ളാ​ർ​ ​വൈ​ദ്യു​തി​ ​രാ​ത്രി​ ​ഉ​പ​യോ​ഗ​ത്തി​ന്ശേ​ഖ​രി​ക്കാ​നാ​കാ​തെ​ ​വ​ല​യു​ന്ന​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​ആ​ശ്വാ​സം.​ ​ബാ​റ്റ​റ​റി​ ​സ്‌​റ്റോ​റേ​ജ് ​(​ബെ​സ്)​ ​സം​വി​ധാ​നം​ ​വ്യാ​പ​ക​മാ​ക്കു​മെ​ന്ന് ​ബ​ഡ്ജ​റ്റ് ​പ്ര​ഖ്യാ​പ​നം.​ ​ഇ​തോ​ടൊ​പ്പം​ ​വി​കേ​ന്ദ്രീ​കൃ​ത​ ​ബാ​റ്റ​റി​ ​എ​ന​ർ​ജി​ ​സ്റ്റോ​റേ​ജു​ക​ൾ​ ​എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​സ​ജ്ജ​മാ​ക്കും.​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​ഫ്‌​ളോ​ട്ടിം​ഗ് ​സോ​ളാ​ർ​ ​പ്ളാ​ന്റു​ക​ളും​ ​സ​ജ്ജ​മാ​ക്കും.
ജ​ല​ ​വൈ​ദ്യു​ത​ ​പ​ദ്ധ​തി​ക​ളോ​ട് ​അ​നു​ബ​ന്ധി​ച്ച് ​പ​മ്പ്ഡ് ​സ്‌​റ്റോ​റേ​ജ് ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കാ​നും​ ​പ​ദ്ധ​തി​യു​ണ്ട്.​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദ​ത്തി​ന്‌​ശേ​ഷം​ ​ഒ​ഴു​ക്കി​വി​ടു​ന്ന​ ​വെ​ള്ളം​ ​പ​മ്പ് ​ചെ​യ്ത് ​സൂ​ക്ഷി​ച്ച് ​വീ​ണ്ടും​ ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​പ​മ്പ്ഡ് ​സ്‌​റ്റോ​റേ​ജു​ക​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​ഊ​ർ​ജ്ജ​ ​സ്വ​യം​ ​പ​ര്യാ​പ്ത​ത​ക്ക് ​ഉ​ത​കു​ന്ന​ ​ബ​ദ​ലു​ക​ളി​ലൊ​ന്നാ​ണ്.
കേ​ര​ള​ത്തെ​ ​ഗ്രീ​ൻ​ ​ഹൈ​ഡ്ര​ജ​ൻ​ ​ഹ​ബ്ബാ​ക്കി​ ​മാ​റ്റു​ന്ന​ ​പ​ദ്ധ​തി​യും​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​ഗ്രീ​ൻ​ ​അ​മോ​ണി​യ,​ ​ഗ്രീ​ൻ​ ​മെ​ഥ​നോ​ൾ,​ ​ഗ്രീ​ൻ​ ​ഹൈ​ഡ്ര​ജ​ൻ​ ​എ​ന്നി​ങ്ങ​നെ​ ​ഊ​ർ​ജ്ജ​രം​ഗ​ത്തെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ൾ​ ​സ്പ​ർ​ശി​ക്കു​ന്ന​താ​ണ് ​ബ​ഡ്ജ​റ്റ്.​ ​പു​ന​രു​പ​യോ​ഗ​ ​ശേ​ഷി​യു​ള്ള​ ​ഊ​ർ​ജ്ജം,​ ​ഗ്രീ​ൻ​ ​ഹൈ​ഡ്ര​ജ​ൻ,​ ​ഇ​ത​ര​ ​ഊ​ർ​ജ്ജ​സ്രോ​ത​സ്സു​ക​ൾ​ ​എ​ന്നി​വ​ക്കാ​യി​ ​ബ​ഡ്ജ​റ്റ് ​വി​ഹി​തം​ 100​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​വൈ​ദ്യു​തി​ ​സം​ഭ​ര​ണ​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ചി​രി​ക്കെ​യാ​ണ് ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വേ​ഗ​ത​കൂ​ട്ടു​ന്ന​ ​ബ​ഡ്ജ​റ്റ് ​പ്ര​ഖ്യാ​പ​നം.

ഏ​വി​യേ​ഷ​ൻ​ ​ഹ​ബ് ​പ​ദ്ധ​തി​യിൽ
ആ​കാ​ശ​വും​ ​ത​രും​ ​വി​ക​സ​നം;

തി​രു​വ​ന​ന്ത​പു​രം​:​പ​ല​ ​ജി​ല്ല​ക​ളി​ലുംവി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​കേ​ര​ളം​ ​ഇ​തു​വ​രെ​ ​കൈ​വെ​ച്ചി​ട്ടി​ല്ലാ​ത്ത​ ​മേ​ഖ​ല​യാ​ണ് ​ഏ​വി​യേ​ഷ​ൻ​ ​ബി​സി​ന​സ്.​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​നി​ക്ഷേ​പ​വും​ ​തൊ​ഴി​ലും​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​നി​ർ​ദ്ദേ​ശ​മാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​നാ​ല് ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​കേ​ര​ള​ത്തെ​ ​ഏ​ഷ്യ​യി​ലെ​ ​പ്ര​ധാ​ന​ ​ഏ​വി​യേ​ഷ​ൻ​ ​ലോ​ജി​സ്റ്റി​ക്സ് ​ഹ​ബ്ബാ​യി​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി.​ ​പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ 200​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
കാ​ർ​ഷി​ക,​ ​മ​ത്സ്യ,​ ​ഫാ​ർ​മ​ ​മേ​ഖ​ല​ക​ളി​ലെ​ ​ക​യ​റ്റു​മ​തി​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​സം​യോ​ജി​ത​ ​പാ​ക്ക്ഹൗ​സ് ​സൗ​ക​ര്യ​വും​ ​ഫാ​ർ​മ​കാ​ർ​ഗോ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഒ​രു​ക്കും.
ലോ​ജി​സ്റ്റി​ക്സ് ​പാ​ർ​ക്കു​ക​ൾ,​ ​ഫ്രീ​ ​വെ​യ​ർ​ഹൗ​സ് ​സോ​ണു​ക​ൾ​ ​തു​ട​ങ്ങി​യ​ ​അ​നു​ബ​ന്ധ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​ആ​രം​ഭി​ക്കും.
കൊ​ച്ചി​ൻ​ ​എ​യ​ർ​പോ​ർ​ട്ടി​നോ​ട് ​അ​നു​ബ​ന്ധ​മാ​യി​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ഗ്ലോ​ബ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​ആ​രം​ഭി​ക്കും.

#​എ​യ്റോ​പാ​ർ​ക്ക്,​ ​എ​യ്റോ​സി​റ്റി
എ​യ്റോ​പാ​ർ​ക്ക്,​ ​എ​യ്റോ​സി​റ്റി​ ​പ​ദ്ധ​തി​ക​ൾ​ ​വ​ഴി​ ​നി​ര​വ​ധി​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നി​ല​വി​ൽ​ ​വ​രും.
#​വി​മാ​ന​ ​അ​റ്റ​കു​റ്റ​പ്പ​ണി​പ​രി​പാ​ല​ന​ത്തി​ന് ​സ്ഥാ​പ​ന​ങ്ങൾ
#​സി​മ​ലേ​റ്റ​ർ​ ​അ​ധി​ഷ്ഠി​ത​ ​പൈ​ല​റ്റ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ങ്ങൾ
#​വി​മാ​ന​ ​പ​രി​പാ​ല​ന​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ​രി​ശീ​ല​ന,​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​സം​വി​ധാ​ന​ങ്ങൾ
#​വി​മാ​ന​ത്താ​വ​ളം​ ​കേ​ന്ദ്രീ​ക​രി​ച്ച്സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​കൾ
#​ഗ്ലോ​ബ​ൽ​ ​കേ​പ​ബി​ലി​റ്റി​ ​സെ​ന്റ​റു​ക​ൾ​ ,​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​വ്യോ​മ​യാ​ന​ ​അ​നു​ബ​ന്ധ​ ​വ്യാ​പാ​ര,​സേ​വ​ന​ ​മേ​ഖ​ല​കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA