SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

നേര്യമംഗലം ഫാമിൽ നടപ്പാത തകർന്നു

farm
നേര്യമംഗലം ഫാമിൽ നിർമ്മാണം പൂർത്തിയാകും മുമ്പേ തകർന്ന നടപ്പാത

കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന നടപ്പാതയും കരിങ്കൽകെട്ടും തകർന്നു. സന്ദർശകർക്ക് ഫാം ചുറ്റിക്കാണാനായി നബാർഡ് വായ്പയുപയോഗിച്ച് നിർമ്മിച്ച പാതയുടെ അവസാനഘട്ട പണികൾക്കിടെയാണ് അപകടം. 40 അടിയോളം നീളത്തിലും 12 അടിയോളം വീതിയിലുമുള്ള ഭാഗം തകർന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കാലപ്പഴക്കമുള്ള കരിങ്കൽകെട്ടിന് മുകളിൽ അതിന്റെ ഉറപ്പ് പരിശോധിക്കാതെ നടപ്പാത നിർമ്മിച്ചതാണ് തകർച്ചയ്ക്ക് കാരണമായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്ന് ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL