SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു

bb
കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല കേളായിമൂലയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ നിലയിൽ

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പെരിങ്ങാല കേളായിമൂലയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് വീടുകൾ അപകടഭീഷണിയിൽ. കേളായിമൂല സ്വദേശികളായ അല്ലി കുമാരൻ, ഷീജ അർജുൻ എന്നിവരുടെ വീടുകളാണ് തകർച്ചാഭീതിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ശക്തമായ മഴയെത്തുടർന്നാണ് വീടുകളുടെ പുറകുവശത്തെ സംരക്ഷണ ഭിത്തി തകർന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉയർന്ന തിട്ടയാണ് മണ്ണോടും സംരക്ഷണ ഭിത്തിയോടും കൂടി താഴേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തിയുടെ വലിയൊരു ഭാഗം താഴേക്ക് പതിച്ച നിലയിലാണ്.

പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ഇനിയും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ട്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന ഭയത്തോടുകൂടിയാണ് ഇരുകുടുംബങ്ങളും കഴിയുന്നത്. റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും എത്രയും വേഗം സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL