കൊച്ചി: ഹെൽമെറ്റ് ധരിച്ച് കടകളിലെത്തി വ്യാജവാലറ്റ് ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണുകൾ വാങ്ങി തട്ടിപ്പ് പതിവാക്കിയ യുവാവും യുവതിയും അറസ്റ്റിൽ. കൊടുങ്ങല്ലൂർ മതിലകം സ്വദേശികളായ അഫ്സാൻ (29), താൻസിയ (19) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്.
സി.സി ടിവി ക്യാമറകളിൽ മുഖം പതിയാതിരിക്കാനാണ് ഇരുവരും ഹെൽമെറ്റ് ധരിച്ച് മൊബൈൽ കടകളിലെത്തുന്നത്. തുടർന്ന് മൊബൈൽ ഫോൺ വാങ്ങുകയും വ്യാജ വാലറ്റ് ആപ്പിലൂടെ പണം നൽകിയതിന്റെ സ്ക്രീൻ ഷോട്ട് കാട്ടി കടയുടമകളെ തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ഫോണുകളുമായി മുങ്ങുകയുമാണ് പതിവ്. കടവന്ത്ര ഗാന്ധിനഗർ, കതൃക്കടവ് എന്നിവിടങ്ങളിലെ മൊബൈൽ കടകളിലും തൃശൂരിലും ഇവർ സമാനതട്ടിപ്പ് നടത്തിയിരുന്നു.
താൻസിയ എറണാകുളത്തെ ഹോസ്റ്റലിലാണ് താമസം. മുമ്പ് കടകളിൽ ജോലി ചെയ്തിട്ടുണ്ട്. അഫ്സൽ ബൈക്ക് മോഷണ, ലഹരിവിതരണ കേസുകളിലെ പ്രതിയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |