
അങ്കമാലി: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിവന്ന ഒഡീഷ സ്വദേശിയെ അങ്കമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ജിതൻ നായകാണ് (29) പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തു. വില്പനയ്ക്കായി മൂക്കന്നൂർ ഭാഗത്ത് എത്തിയപ്പോഴാണ് എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. നാട്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. കിലോയ്ക്ക് 20,000 രൂപ നിരക്കിലാണ് വില്പന. അരക്കിലോ, ഒരു കിലോ വീതമുള്ള പാക്കറ്റുകളിലാക്കിയാണ് കൈമാറിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |