SignIn
Kerala Kaumudi Online
Saturday, 06 June 2026 5.10 AM IST

പരിസ്ഥിതി ദിനാചരണവും സെമിനാറും

joint
പരിസ്ഥിതി ദിനാചരണവും സെമിനാറും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എൻ.യു. ജോൺ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: 'വരൂ.. പ്രകൃതിയോടൊപ്പം നടക്കാം" എന്ന സന്ദേശമുയർത്തി ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും സെമിനാറും നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന ദിനാചരണവും സെമിനാറും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എൻ.യു. ജോൺ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അദ്ധ്യക്ഷത വഹിച്ചു. ഫലവർഗ്ഗ തൈകളുടെയും ഔഷധസസ്യങ്ങളുടെയും സൗജന്യ വിതരണോദ്ഘാടനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ്. രാഗേഷ് എന്നിവർ സംസാരിച്ചു. വെങ്ങല്ലുർകവല മുതൽ മങ്ങാട്ടുകവല വരെയുള്ള ബൈപാസ് റോഡുകളുടെ ഇരു വശങ്ങളിലുമായി തണൽ മരങ്ങളും വച്ച് പിടിപ്പിച്ചു. എം.എസ്. ശ്രീകുമാർ, ഡി.കെ. സജിമോൻ, എൻ.എസ്. ഇബ്രാഹിം, എ.കെ. സുഭാഷ്, സി.ജി. അജീഷ, കെ.പി. ഗോപി, ആർ. രതീഷ്, സി.ജി. ആശ എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ. ലോമിമോൾ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL