തൊടുപുഴ: പരിസ്ഥിതി സംരക്ഷണം യുവതലമുറയിലൂടെയാവണമെന്നും ദേവാലയങ്ങളെപ്പോലെ തന്നെ പവിത്രമായി നമ്മുടെ പരിസ്ഥിതിയെയും കാണണമെന്നും ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. ജില്ലാതല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലാതല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, വൈസ് പ്രസിഡന്റ് ടിസി ജോബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസുകുട്ടി ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അശ്വതി വിജയൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. പ്രിയദർശിനി, കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ, ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ജിസ് മാത്യു, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫ്, വാർഡ് മെമ്പർ റെനീഷ് മാത്യു, തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ജി. ആര്യാംബ, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് ബിജി എം. ചെമ്പരത്തി, കൃഷി ഓഫീസർ അനഹ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും തൈകൾ വിതരണം ചെയ്യുകയും കുട്ടികൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |