നെയ്യശ്ശേരി: എസ്.എൻ.സി.എം എൽ.പി സ്‌കൂളിൽ പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് സ്‌കൂളിൽ വിപുലമായ പരിപാടികൾ നടത്തി. എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖാ സെക്രട്ടറിയും സ്‌കൂൾ മാനേജറുമായ വിജയൻ താഴാനി സ്‌കൂൾ അങ്കണത്തിൽ ഇലഞ്ഞിമരം നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം, കളറിംഗ് മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |