തൊടുപുഴ: അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിച്ച് ആകർഷകമായ ധനസഹായ പാക്കേജുകൾ ഉൾപ്പെടുത്തി മൃഗസംരക്ഷണ- കൃഷി മേഖലയിലേക്ക് യുവാക്കളെ കൊണ്ടുവരാൻ ഊർജ്ജിത ശ്രമം നടത്തിയില്ലെങ്കിൽ ജില്ലയുടെ ചിത്രം കാർഷിക ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ പറഞ്ഞു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംഘടിപ്പിച്ച സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാർക്കുള്ള യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിജു ജെ. ചെമ്പരത്തി, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ഡോ. അനീറ്റ ജോർജ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. മോഹൻ എന്നിവരാണ് 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഡോ. പ്രഭാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡോ. സാനി തോമസ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. മിനി ജോസഫ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജോർജ് വർഗീസ്, ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മറിയാമ്മ തോമസ്, കേരള വെറ്ററിനേറിയൻസ് സർവീസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. തോമസ് മണവാളൻ, ട്രഷറർ ഡോ. ഡാലി സി. ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |