മൂലമറ്റം: ലോക പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് അറക്കുളം ജയ് ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിക്ക് മുൻപിൽ ഫലവൃക്ഷതൈ നട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി. ജോസ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ജോസഫ് പരിസ്ഥിതിദിന സന്ദേശം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബ്രിജിത്ത് സിറിയക്, പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി പോൾ പി. ഐസക്ക്, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റിയംഗം എ.എൻ മോഹനൻ, കമ്മിറ്റിയംഗങ്ങളായ എസ്.എൻ. സുഭാഷ്, ആര്യ മനു, സെന്റ് ജോസഫ് കോളേജ് അസി. പ്രൊഫ. അമൽ ജെ. അഴകത്ത്, മോഹനൻ ഉണ്ണിത്താൻ, തരകൻ മോഹൻ, വി.ആർ. അനിരുദ്ധൻ, ശ്രീനി ചേന്നാപ്പാറ, സലില ജയൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |