തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ ഇടവ മാസത്തിലെ ചതയം നാളെ രാവിലെ 9.30ന് ഗുരുദേവ ക്ഷേത്രത്തിൽ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ ദീപാർപ്പണം, ഗുരുപുഷ്പാഞ്ജലി, സർവ്വ ഐശ്വര്യപൂജ, വിശ്വശാന്തി ഹവനം (ഹോമം), ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന, സമർപ്പണം, ഗുരു പ്രസാദം, അമൃതഭോജനം, പ്രാർത്ഥനായജ്ഞം എന്നിവ നടത്തുമെന്ന് യൂണിയൻ കൺവീനർ പി.ടി. ഷിബു, ക്ഷേത്രം മാനേജർ കെ.കെ. മനോജ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |