നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സെലിൻ തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. എല്ലാ കുട്ടികളും പഴത്തൈകൾ, പൂമരങ്ങൾ, വിവിധയിനം മരത്തൈകൾ എന്നിവ സ്‌കൂൾ ഗ്രൗണ്ടിലും പരിസരത്തുമായി നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാഡുകളും മുദ്രാവാക്യങ്ങളും കുട്ടികൾ ക്ലാസിൽ എഴുതി തയ്യാറാക്കി. പി.ടി.എ സെക്രട്ടറി കെ.വി. സതീഷ് നന്ദി പറഞ്ഞു. ശ്രീജ ടീച്ചർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |