SignIn
Kerala Kaumudi Online
Saturday, 06 June 2026 10.00 AM IST

കോൺഗ്രസിനെ പിന്തുണയ്ക്കും

cong

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന ജില്ലാ കമ്മിറ്റിയുടെ പിന്തുണ കോൺഗ്രസിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 11 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണ നൽകും. സംസ്ഥാനത്ത് നടക്കുന്ന ആചാര ലംഘനം, കള്ളൻമാരെ സംരക്ഷിക്കുന്നത്, ആരോഗ്യ രംഗത്തെ തകർച്ച തുടങ്ങി വിവിധ വിഷയങ്ങളിൽ ഭരണമുന്നണിയുമായി ശിവസേനയ്ക്ക് എതിർപ്പുണ്ട്. ഇതിന്റെ പേരിലാണ് കോൺഗ്രസ് അനുകൂല നിലപാടെടുത്തത്. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ചാത്തന്നൂർ വിനോദ്, രാഷ്ട്രീയ സമിതി ചെയർമാൻ ശിവദാസൻ, സിന്ദൻ കല്ലുംപുറം, അനിൽ ആലയം, ദിലീപ് ലാൽ, രതി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL