SignIn
Kerala Kaumudi Online
Saturday, 06 June 2026 5.21 AM IST

പന്മന സംസ്കൃത സർവകലാശാല ക്യാമ്പസിൽ പരിസ്ഥിതി ദിന സെമിനാർ

പന്മന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'പരിസ്ഥിതിയും സാഹിത്യവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പന്മന ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മലയാള വിഭാഗം അദ്ധ്യാപിക ഡോ. എസ്.എസ്. താര ചടങ്ങിൽ വിഷയാവതരണം നടത്തി. ക്യാമ്പസ് ഡയറക്ടർ ഡോ. കെ.ബി. ശെൽവമണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. എ.എസ്. പ്രതീഷ് സ്വാഗതം ആശംസിച്ചു. യൂണിയൻ ചെയർപേഴ്സൺ വിനു കൃഷ്ണൻ, വിദ്യാർത്ഥി പ്രതിനിധി അനന്തു കൃഷ്ണൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മലയാള വിഭാഗം പ്രതിനിധി ഷംനാദ് ചടങ്ങിന് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL