ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജെ. റഹിയാനത്ത് സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അർഷാദ് മന്നാനി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജയലക്ഷ്മി സ്വാഗതം പറഞ്ഞു . പരിസ്ഥിതി സംരക്ഷണം ഓരോ വിദ്യാർത്ഥിയുടെയും ജീവിതശൈലിയുടെ ഭാഗമാകണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്രീൻ ക്യാമ്പയിൻ, പരിസ്ഥിതി സെമിനാർ, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ക്വിസ്, തൈ നട്ടുപിടിപ്പിക്കൽ, പരിസ്ഥിതി പ്രതിജ്ഞ, മാലിന്യ ഓഡിറ്റ്, പ്രകൃതി സംരക്ഷണ സന്ദേശ റാലി എന്നിവ സംഘടിപ്പിച്ചു. ബി.എസ്. സൈജു, എം.ആർ. സുനീഷ് , രശ്മി രവിഎന്നിവർ സംസാരിച്ചു. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെയാണ് സമാപിച്ചത്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പുതുതലമുറയെ പ്രാപ്തരാക്കുന്ന സന്ദേശങ്ങളാൽ സമ്പന്നമായ ദിനാചരണമാണ് സ്കൂളിൽ അരങ്ങേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |