SignIn
Kerala Kaumudi Online
Saturday, 06 June 2026 5.21 AM IST

നീണ്ടകര താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം

ചവറ: ഐ.ആർ.ഇ.എൽ. (ഇന്ത്യ) ലിമിറ്റഡിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച അത്യാധുനിക ഡയാലിസിസ് യൂണിറ്റ് നാടിന് സമർപ്പിക്കുന്നു. ഒരു കോടി രൂപ ചെലവഴിച്ച് 7 കിടക്കകളോടെയാണ് ഈ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഷിബു ബേബി ജോൺ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഡയാലിസിസ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും മുഖ്യപ്രഭാഷണവും നടത്തും. ഐ.ആർ.ഇ.എൽ. ജനറൽ മാനേജർ ആൻഡ് ഹെഡ് എൻ.എസ്. അജിത്ത് പദ്ധതി വിശദീകരണം നടത്തും.

ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാദേവി, താലൂക്ക് ആശുപത്രി അധികൃതർ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL