SignIn
Kerala Kaumudi Online
Saturday, 06 June 2026 5.01 AM IST

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു

മൈലം: കനത്ത മഴയിൽ മൈലം പഞ്ചായത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണു. പള്ളിക്കൽ വടക്ക് ചരുവിള വീട്ടിൽ കെ. സുരേന്ദ്രന്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.

രാത്രിയിൽ മേൽക്കൂര തകരുന്നതിന് തൊട്ടുമുമ്പ് ചെറിയ ശബ്ദം കേട്ട ഉടൻ തന്നെ വീട്ടുകാർ വേഗത്തിൽ പുറത്തേക്ക് ഓടിമാറിയതിനാൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ വീടിന്റെ മേൽക്കൂര പൂർണ്ണമായും താഴേക്ക് പതിച്ചതിനെ തുടർന്ന് വീട്ടുപകരണങ്ങൾക്കും കെട്ടിടത്തിനും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL