SignIn
Kerala Kaumudi Online
Saturday, 06 June 2026 5.21 AM IST

ചെപ്ര ജി.എൽ.പി.എസിൽ പരിസ്ഥിതി ദിനാചരണം

cc
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓടനാവട്ടം ചെപ്ര ജി.എൽ.പി.എസിൽ കൃഷി വകുപ്പ് അസി. ഡയറക്ടർ ധന്യ വൃക്ഷത്തൈ നടുന്നു

ഓടനാവട്ടം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെപ്ര ജി.എൽ .പി. എസിൽ ഫല വൃക്ഷത്തൈ നടീലും ശലഭപാർക്ക്‌ നിർമ്മാണവും നടത്തി. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. രേഖ സമ്മേളനവും വാർഡ് മെമ്പർ വി. ഹരിലാൽ ശലഭപാർക്ക്‌ നിർമ്മാണവും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അസി. ഡയറക്ടർ ധന്യ ഫല വൃക്ഷ ത്തൈ നടീൽ നിർവഹിച്ചു.ഹെഡ്മാസ്റ്റർ ബി .എസ്. ശാന്തകുമാർ പരിസ്ഥിതി ജാലം എന്ന ബോധവത്കരണ മാജിക് ഷോ നടത്തി. കൃഷി ഓഫീസർ പ്രതിഭ പരിസ്ഥിതി ദിന സന്ദേശം നൽകി. റിട്ട. എച്ച്. എം രാധാമണിയമ്മ, അനില മണിരാജ്, പ്രിയമോൾ, മഞ്ജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL