കൊല്ലം: അപൂർവ്വവും വംശ നാശ ഭീഷണി നേരിടുന്നതുമായ സസ്യങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് കൊല്ലം കോർപ്പറേഷനിലെ ബി.എം.സി യുടെ സഹകരണത്തോടെ ആശ്രാമത്ത് നൂറോളം തൈകൾ നട്ടു. കൊല്ലം കോർപ്പറേഷൻ മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ജൈവ വൈവിദ്ധ്യ ബോർഡ് സീനിയർ റിസർച്ച് ഓഫീസർ ഡോ.ബി. ബൈജുലാൽ, കൊല്ലം കോർപ്പറേഷൻ ബി.എം.സി കൺവീനർ കുരുവിള ജോസഫ്, ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ.സുജിത് കുമാർ, പ്രോജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ശിവഗിരി ശ്രീനാരായണ കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ.ഡോ. എസ്. ശേഖരൻ, കൊല്ലം ശ്രീനാരായണ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. നിഷ തുടങ്ങിയവർ പങ്കെടുത്തു. പശ്ചിമഘട്ടത്തിൽ അപൂർവ്വമായി കാണുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ കുളമാവ്, കുളവെട്ടി, പുന്ന, മരപ്പുളി, മൂട്ടിൽപ്പഴം, പൂച്ചപ്പഴം, ശെന്തുരുണി, കൊക്കം പുളി, മലമാവ് ഉൾപ്പെടെയുള്ള സസ്യങ്ങളുടെ തൈകളാണ് നട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |