കൊല്ലം: 100 മീറ്റർ 10.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ട്രാക്കിലെ മിന്നൽവേഗമായി പാലക്കാടിന്റെ പി.കെ.ജിഷ്ണു പ്രസാദ്. മണ്ണാർക്കാട് തെന്നാലി പൈയുണ്ട ഹൗസിൽ കൃഷ്ണകുമാറിന്റെയും മാലതിയുടെയും മകനാണ്.
ജിഷ്ണുവിന്റെ പ്രധാന ഇനം 200 മീറ്ററാണ്. ബംഗളൂരു ഇന്ത്യൻ സീരീസ് വൺ മീറ്റിൽ 20.76 സെക്കൻഡിൽ സ്വർണം നേടിയാണ് താരം ഏഷ്യൻ ഗെയിംസിന് യോഗ്യത ഉറപ്പാക്കിയത്. 2018, 2019 വർഷങ്ങളിലെ ജി.വി രാജ അവാർഡ് ജേതാവ് കെ.സുരേന്ദ്രനാണ് പരിശീലകൻ.
പഞ്ചാബ് ഇന്ത്യൻ സീരീസ്-5ൽ 200 മീറ്റർ 21.11 സെക്കൻഡിൽ പൂർത്തിയാക്കി സ്വർണവും റാഞ്ചി ഫെഡറേഷൻ കപ്പിൽ 20.98 സെക്കൻഡിൽ വെള്ളിയും 2025-ലെ ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ 20.74 സെക്കൻഡ് വേഗതയിൽ റെക്കാർഡോടെ സ്വർണവും താരം സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സീനിയർ മീറ്റിലും മുമ്പ് 200 മീറ്ററിൽ സ്വർണം നേടിയിരുന്നു.
മണ്ണാർക്കാട് നെല്ലിപ്പുഴ ഡി.ബി.എച്ച്.എസ്, കരിമ്പുഴ എച്ച്.എസ്.എസ്, അട്ടപ്പാടി ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലായിരുന്നു പഠനം. കഴിഞ്ഞ ആറ് വർഷമായി ബി.എസ്.എഫിൽ കോൺസ്റ്റബിളായി സേവനമനുഷ്ഠിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |