
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു
കടുത്തുരുത്തി: സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ മോൻസ് ജോസഫിന് സ്വന്തം മണ്ഡലമായ കടുത്തുരുത്തിയിൽ സ്വീകരണം നൽകി. യു.ഡി.എഫ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടേയും കടുത്തുരുത്തി പൗരാവലിയുടേയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിലെ ഏക മന്ത്രിയായ മോൻസിന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയുടെ സമഗ്ര വികസനം സാധ്യമാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തിരുവഞ്ചൂർ മോൻസിനെ പൊന്നാടയണിയിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, ജസ്റ്റീസ് സിറിയക്ക് േജാസഫ്, ഫാ. ജോൺസൺ നീലി നിരപ്പേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |