കോട്ടയം: പൊതു വിപണിയിൽ തേങ്ങവില കിലോയ്ക്ക് 40 രൂപ വരെയായി താഴ്ന്നിട്ടും തിരുനക്കര മഹാദേവക്ഷേത്രത്തിൽ കരാറുകാർ ഒരു തേങ്ങയ്ക്ക് പോലും 40 രൂപ ഈടാക്കുന്നതായി പരാതി. തേങ്ങ ലേലത്തിൽ പിടിച്ച കരാറുകാരനാണ് അമിത വില ഈടാക്കുന്നതെന്നാണ് ഭക്തജനങ്ങൾ പരാതി പെടുന്നത്. ക്ഷേത്രത്തിനുള്ളി ഗണപതിയുടെ ഉപദേവതാ ക്ഷേത്രത്തിനു മുന്നിൽ ഭക്തജനങ്ങൾ തേങ്ങ അടിക്കാറുണ്ട് ഇതിന്റെ ലേലം പിടിച്ചയാൾ ചെറിയ ഒരു തേങ്ങക്ക് 30-35 രൂപ വരെ ഈടാക്കുമ്പോൾ ക്ഷേത്ര കവാടത്തിനു മുന്നിലുള്ള ഗണപതിക്ഷേത്രത്തിലെ നടയിൽ അടിക്കുന്നതിന് 40 രൂപയാണ് വാങ്ങുന്നത്.
തേങ്ങവില കിലോക്ക് 60-70 രൂപവരെ ഉയർന്ന സമയത്താണ് ചെറിയ ഒരു തേങ്ങക്ക് 40 രൂപ വരെ വില ഉയർത്തിയത്. തേങ്ങവില പകുതിയായിട്ടും ഉയർന്ന വില തന്നെ ഈടാക്കുകയാണ്. ദേവസ്വം അധികൃതരാകട്ടെ കാഴ്ചക്കാരെപ്പോലെ നിൽക്കുകയാണ്.
എണ്ണ മാല കരാറുകാരും തോന്നുംപടി
പഴകി ദുർഗന്ധമുള്ള എണ്ണ കരാറുകാരൻ വിൽക്കുന്നുവെന്ന പരാതിയും നേരത്തേ ഉണ്ടായി ഈ എണ്ണ ശ്രീകേവിലിനുള്ളിലെ വിളക്കിൽ ഒഴിച്ചപ്പോൾ ദുർഗന്ധം സഹിച്ച് പൂജ ചെയ്യാൻ കഴിയില്ലെന്ന് മേൽശാന്തി പരാതിപ്പെട്ടിരുന്നു. ഇതോടെ ഈ കട അടപ്പിച്ചിരുന്നു. കൂവള മാല വിൽക്കുന്നതിന്റെ കരാർ എടുത്തയാൾ ഏറ്റുമാനൂർ ക്ഷേത്രത്തിലുള്ളതിലും അമിതവില ഈടാക്കുന്നുവെന്നും വാടിയ മാലയാണ് പലപ്പോഴും വിൽക്കുന്നതെന്ന പരാതിയും ഭക്ത ജനങ്ങൾക്കുണ്ട്.
ഒരു കിലോ തേങ്ങയ്ക്ക് വിപണിയിലുള്ള വിലയാണ് 300 ഗ്രാമിൽ താഴെ വരുന്ന ചെറിയ പാണ്ടി തേങ്ങാക്ക് വരെ തിരുനക്കര ക്ഷേത്രത്തിലെ കരാറുകാരൻ വാങ്ങന്നത്. എണ്ണ ,മാല വിൽപ്പനക്കാരും മറ്റു ക്ഷേത്രങ്ങളിലുള്ളതിലും അമിതവില ഈടാക്കുന്നു . ഭക്തജനങ്ങളെ ചൂക്ഷണം ചെയ്യുന്ന കരാറുകാരെ ഒഴിവാക്കാൻ ദേവസ്വം അധികൃതർ തയ്യാറാകണം.
ജയൻ തടത്തുങ്കുഴി തിരുനക്കര ക്ഷേത്രോപദേശകസമിതി മുൻ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |